അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി 10 ദിവസം പോലീസ് കസ്റ്റഡിയില്‍
ആലുവ: ആലുവയില്‍ അഞ്ച് വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസഫാക് ആലം 10 ദിവസം പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
ഇത് കണക്കിലെടുത്ത എറണാകുളത്തെ പ്രത്യേക പോക്സോ കോടതി പ്രതിയെ ഈ മാസം 10വരെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ഇന്നുമുതല്‍ തന്നെ ചോദ്യം ചെയ്യല്‍ തുടങ്ങുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പ്രതിയുടെ ക്രമിനില്‍ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി അന്വേഷണ സംഘം വരും ദിവസങ്ങളില്‍ ബിഹാറില്‍ അടക്കം പോകും.
Leave A Comment