തൃശ്ശൂരിലെ ചിട്ടിത്തർക്ക പരിഹാര ഓഫീസിന് താൽക്കാലിക പരിഹാരം
മാള: തൃശൂരിലെ ചിട്ടിത്തര്‍ക്ക പരിഹാര ഓഫീസിന്‍റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നു.ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നികുതി വകുപ്പിന്‍റെ ഉത്തരവ്. 2024 മാര്‍ച്ച് 31 വരെയാണ് ഓഫീസിന് തുടര്ച്ചാനുമതി.തൃശൂര്‍ ഓഫീസില്‍ രണ്ട് ആര്‍ബിട്രേട്ടര്‍മാരെയും നാല് ക്ലര്‍ക്കുമാരെയും നിയമിച്ചാണ് ജൂലൈ 27ന് നികുതി വകുപ്പ് ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗീകൃത ചിട്ടി സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ട കേസുകളും തര്‍ക്കങ്ങളും തൃശൂരിലാണ്.
2023 മാര്‍ച്ച് 31ന് ശേഷം ആര്‍ബിട്രേഷന്‍ ഓഫീസിന് തുടര്‍ച്ചാനുമതി നല്‍കാന്‍ കഴിയില്ലെന്ന് ജനുവരി 31ന് നികുതി വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രണ്ട് തവണ തുടര്‍ച്ചാനുമതി നല്‍കി. മാര്‍ച്ചിനു ശേഷം ആര്‍ബിട്രേഷന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നില്ല.നാല് മാസത്തെ പരാതികള്‍ കെട്ടിക്കിടക്കുകയാണ്.
2012-ല്‍ കേന്ദ്ര ചിട്ടി നിയമം പ്രാബല്യത്തില്‍ വന്നതോടെ ചിട്ടി സംബന്ധിച്ച കേസുകള്‍ സിവില്‍ കോടതികളില്‍ സ്വീകരിക്കുന്നില്ല. തുടക്കത്തില്‍ തിരുവനന്തപുരത്ത് മാത്രമേ കേസ് ഫയല്‍ ചെയ്യാനുള്ള സൌകര്യം ഉണ്ടായിരുന്നുള്ളൂ.
ഉത്തര മേഖല ആസ്ഥാനമായ തൃശൂരില്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് ആര്‍ബിട്രേറ്റര്‍ ഉണ്ടായിരുന്നത്. കേസുകള്‍ കുന്നു കൂടിയപ്പോള്‍ പൊതുപ്രവര്‍ത്തകന്‍ ഷാന്റി ജോസഫ് തട്ടകത്ത് ഹൈക്കോടതിയെ സമീപിച്ചാണ് 2020ല്‍ നാല് ആര്‍ബിട്രേറ്റര്‍മാരെയും ആറു ക്ലര്‍ക്കുമാരെയും താല്‍ക്കാലികമായി നിയമിക്കാനുള്ള ഉത്തരവ് നേടിയത്.
Leave A Comment