കരുവന്നൂര്‍ തട്ടിപ്പ്: നടപടിക്രമം പാലിക്കാതെ വായ്പ നല്‍കിയത് 52 പേര്‍ക്ക്
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നടപടിക്രമം പാലിക്കാതെ വായ്പ നല്‍കിയത് 52 പേര്‍ക്കെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ഇതിലൂടെ മാത്രം ബാങ്കിന് 215 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഎം സംസ്ഥാന സമിതി അംഗവും എംഎല്‍എയുമായ എ.സി.മൊയ്തീന്റെ ബന്ധുവെന്ന് ആരോപണമുയര്‍ന്ന ബിജു കരീം മാത്രം തട്ടിയെടുത്തത് 23.21 കോടി രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
52 പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതില്‍ അഞ്ച് പേരെ മാത്രമാണ് ക്രൈംബ്രാഞ്ച് കേസില്‍ പ്രതിചേര്‍ത്തത്. ബെനാമി ഇടപാടുകള്‍ സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നില്ല.
അതേസമയം കരുവന്നൂര്‍ തട്ടിപ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് മൊയ്തീന് ഇഡി നോട്ടീസ് നല്കി. ഈ മാസം 31ന് രാവിലെ 11ന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
Leave A Comment