ഇന്ന് സതിയമ്മ, നാളെ ഞാനും നിങ്ങളും: കേസെടുത്തതിനെതിരെ ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി: ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ട സതിയമ്മയ്ക്കെതിരെ ആൾമാറാട്ടത്തിന് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍. നടപടി ജനാധിപത്യത്തിന് ചേരാത്തതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.11 വര്‍ഷം ജോലി ചെയ്തിട്ടും ഉണ്ടാകാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇന്ന് സതിയമ്മയെങ്കില്‍ നാളെ ഞാനും നിങ്ങളുമായിരിക്കും. പുതുപ്പള്ളിയിലെ വികസന വിഷയത്തില്‍ എല്‍ഡിഎഫ് വ്യക്തിപരമായി ആക്ഷേപിക്കുന്നെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.
Leave A Comment