റിപ്പോർട്ടിംഗിനിടെ വാഹനത്തിൽനിന്നും വീണ് അയ്യപ്പദാസിന് പരിക്ക്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ റിപ്പോർട്ടിംഗിനിടെ വാഹനത്തിൽനിന്നും വീണ് ചാനൽ പ്രവർത്തകന് പരിക്ക്. മനോരമ ന്യൂസ് റീഡർ അയ്യപ്പദാസിനാണ് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനൊപ്പം തത്സമയ റിപ്പോർട്ടിംഗിന് വാഹനത്തിൽ കയറിയതായിരുന്നു അദ്ദേഹം. ഓട്ടത്തിനിടെ വാഹനത്തിന്റെ പിൻവശത്ത് ഉറപ്പിച്ചിരുന്ന കമ്പിയുടെ സുരക്ഷാ ചട്ടം ഊരി പോയതോടെ കാൽവഴുതി റോഡിൽ വീഴുകയായിരുന്നു.
Leave A Comment