ജില്ലാ വാർത്ത

തൃ​ശൂ​രി​ൽ​ നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍: കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്നു കാ​ണാ​താ​യ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. ഒ​ൻ​പ​താം ക്ലാ​സു​കാ​രാ​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ​യും ഒ​രു ആ​ൺ​കു​ട്ടി​യെ​യു​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ൻ​വേ​ലി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സ്ഥ​ല​ത്തെ മ​ല​യാ​ളി​ക​ളാ​ണ് കു​ട്ടി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​രെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കും.

സ്‌​കൂ​ളി​ലേ​ക്കു പോ​യ കു​ട്ടി​ക​ൾ മ​ട​ങ്ങി​യെ​ത്താ​ത്തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ വീ​ട്ടി​ൽ നി​ന്നും പ​ണ​മെ​ടു​ത്ത​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ കൈ​വ​ശം ഫോ​ണു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ട്രെ​യി​നി​ൽ ക​ണ്ട കു​ട്ടി​ക​ളെ മ​ല​യാ​ളി​ക​ളാ​യ യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. മും​ബൈ​യി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് നാ​ടു​വി​ട്ട കു​ട്ടി​ക​ളാ​ണെ​ന്ന സം​ശ​യ​ത്തി​ൽ ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​ശൂ​രി‍​ൽ​നി​ന്ന് കാ​ണാ​താ​യ കു​ട്ടി​ക​ളാ​ണ് ഇ​വ​രെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. കു​ട്ടി​ക​ളെ എ​ത്ര​യും വേ​ഗം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Leave A Comment