മകന്‍റെ കുടുംബത്തെ പെട്രാേള്‍ ഒഴിച്ചു തീ കൊളുത്തിയ പിതാവും മരിച്ചു
തൃശൂർ: മണ്ണുത്തി ചിറക്കാക്കോട് കുടുംബവഴക്കിനെ തുടർന്ന് മകന്‍റെ കുടുംബത്തെ പെട്രാേള്‍ ഒഴിച്ചു തീ കൊളുത്തിയ പിതാവും മരിച്ചു. ചിറക്കാകോട് കൊട്ടേക്കാടൻ വീട്ടിൽ ജോൺസൺ ആണ് മരിച്ചത്. നേരത്തെ മകനും പേരമകനും മരിച്ചിരുന്നു. ഇതോടെ മരണം മൂന്നായി. തീ കൊളുത്തിയതിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിൽസയിലായിരുന്നു ജോൺസൺ.
Leave A Comment