ജില്ലാ വാർത്ത

ചാലക്കുടിയിലെ മദ്യശാല മാറ്റുന്നത് പരിഗണിക്കണം-ഹൈക്കോടതി

കൊച്ചി: ചാലക്കുടി നഗരസഭ ഓൾഡ് ഹൈവേയിൽ ആനമല ജങ്ഷനിലുള്ള ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാല മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ എക്സൈസ് കമ്മിഷണറോട് ഹൈക്കോടതി നിർദേശിച്ചു. ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മദ്യശാല മാറ്റാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പരിസരവാസികളായ ലോയസി ജോസഫ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.

മദ്യശാല മാറ്റണം എന്ന ആവശ്യം ചാലക്കുടി നഗരസഭയും ഉന്നയിച്ചിട്ടുണ്ട്. കോടതി ഇതും കണക്കിലെടുത്തു. ഹർജി ഒക്ടോബർ 10-ന് വീണ്ടും പരിഗണിക്കും.

Leave A Comment