ജില്ലാ വാർത്ത

സിഒഎ തൃശൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗം വി എ വർഗീസ് അന്തരിച്ചു

തൃശൂർ: സിഒഎ തൃശൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ദീര്‍ഘകാലം വടക്കാഞ്ചേരി മേഖല പ്രസിഡന്റുമായിരുന്ന വടക്കാഞ്ചേരി മംഗലം എ.കെ.ജി നഗറില്‍ വടക്കന്‍ കൊച്ചന്തോണി മകന്‍ വി എ വര്‍ഗ്ഗീസ് (60)അന്തരിച്ചു.സിഒഎ നേതൃത്വത്തില്‍ തൃശൂരില്‍ ആരംഭിച്ച തൃശൂര്‍ കേരളവിഷന്‍, ടിസിവി സംരംഭങ്ങളുടെ നേതൃനിരയില്‍ പ്രമുഖ സ്ഥാനിയായിരുന്നു.ജില്ലയിലെ സിഒഎ പ്രവര്‍ത്തകരുമായി എന്നും വലിയ സൗഹൃദം പങ്കിട്ട വ്യക്തിത്വം കൂടിയാണ് വര്‍ഗ്ഗീസ്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിതസയിലിരിക്കെയായിരുന്നു അന്ത്യം. 

പൊതുദര്‍ശനത്തിനുശേഷം നാളെ വൈകീട്ട് 3 മണിക്ക് ഭൗതിക ശരീരം മെഡിക്കല്‍കോളേജിന് കൈമാറും.

Leave A Comment