ജില്ലാ വാർത്ത

മാള മെറ്റ്സ് കോളേജിൽ ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവ് നാളെ

മാള: മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാളെ 27.10. 2023 ന് ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവ് നടക്കുന്നു. രാവിലെ 10.00 മണിക്ക് രജിസ്ട്രേഷൻ തുടങ്ങും. എഡ്യൂ ഇൻഫോ ഇൻറർനാഷണൽ അക്കാദമിയിലേക്കാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് ഒഴിവുകള്‍ ഉള്ളത്. 

മാനേജർ, അസിസ്റ്റൻറ് മാനേജർ, സ്റ്റുഡൻറ് കൗൺസിലർ, അക്കൗണ്ടൻറ്, എച്ച് ആർ മാനേജർ, റിസപ്ഷനിസ്റ്റ്, ടീം ലീഡർ, എന്നീ തസ്തികകളിലേക്കാണ് ഇപ്പോൾ റിക്രൂട്ട്മെൻറ് നടക്കുന്നത്. ആകെ ഒഴിവുകൾ 20 ആണ്. ബിടെക്, ബികോം, എം കോം, ബിസിഎ, എൻജിനീയറിങ്ങ് ഡിപ്ലോമ, ബി എ, ബി ബി എ, എന്നിവ മികച്ച രീതിയിൽ പാസായവർക്ക് പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാവുന്നതാണ്. യോഗ്യതക്കനുസരിച്ച് ആകർഷകമായ ശമ്പളം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 

മറ്റു കോളേജുകളിൽ പഠിച്ചവർക്കും പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്ലേസ്മെന്റ് ഓഫീസറുമായി 9 9 6 1 2 8 4 6 5 8 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave A Comment