കരുവന്നൂരില്‍ പ്രതിഷേധ നടത്തം: കേരളപ്പിറവി ദിനത്തില്‍ തൃശ്ശൂരിലേക്ക് നിക്ഷേപകന്‍ നടക്കും
തൃശ്ശൂര്‍:കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നീതി കിട്ടാത്തതിൽ പ്രതിഷേധിച്ച് നിക്ഷേപകനായ മാപ്രാണം സ്വദേശി ജോഷി പ്രതിഷേധം നടത്തം പ്രഖ്യാപിച്ചു. നവംബർ ഒന്നിന് രാവിലെ 7 ന് കരുവന്നൂരിൽ നിന്നാരംഭിക്കുന്ന ഒറ്റയാൾ പ്രതിഷേധനടത്തം കളക്ടേറ്റിൽ അവസാനിക്കും.ജോഷിക്കും കുടുംബത്തിനുമായി കരുവന്നൂർ ബാങ്കിൽ 90 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ട്യൂമർ ബാധിതനായ ജോഷിക്ക് 21 തവണയാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. ചികിത്സയ്ക്ക് ആവശ്യമായ പണം ബാങ്ക് നൽകിയില്ലെന്ന് പലതവണ ജോഷി ആരോപിച്ചിരുന്നു. അനാരോഗ്യം വകവയ്ക്കാതെയാണ് ജോഷി പ്രതിഷേധ നടത്തം പ്രഖ്യാപിച്ചിരിക്കുന്നത്.
Leave A Comment