ജില്ലാ വാർത്ത

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചാലക്കുടി: ദേശീയപാത പോട്ട ആശ്രമം ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി തോപ്രാംകുടി സ്വദേശി 25 വയസ്സുള്ള അജിത്ത് കുമാറാണ് മരിച്ചത്. കഴിഞ്ഞദിവസം അർദ്ധരാത്രിയിലായിരുന്നു അപകടം. ആലുവയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ആലുവയിൽ നിന്ന് തൃശൂരിലേക്ക് ഉള്ള യാത്രയിലാണ് അപകടത്തിൽപ്പെട്ടത്. ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave A Comment