ജില്ലാ വാർത്ത

കണ്ണൂരില്‍ പുലി കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ പുലി കിണറ്റില്‍ വീണു. മാക്കാണ്ടിപിടികയില്‍ വീട്ടുവളപ്പിലെ കിണറിലാണ് പുലി വീണത്. പുലിയെ രക്ഷപ്പെടുത്തുന്നതിനായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് രാവിലെയാണ് പുലി കിണറ്റില്‍  വീണത്.  ശബ്ദം കേട്ട്  കിണറിനടുത്തേക്ക് ചെന്ന വീട്ടുകാരാണ് പുലിയ  കിണറ്റില്‍  വീണ നിലയില്‍ കണ്ടെത്തിയത്.

Leave A Comment