ജില്ലാ വാർത്ത

നവകേരള സദസ് തൃശൂരിൽ; യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ

തൃശൂർ: നവകേരള സദസ്  തൃശൂരിൽ പര്യടനം തുടരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക മണ്ഡലങ്ങളിൽ എത്തും. ഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുക. യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതിന് പ്രഭാത സദസ് നടക്കും.

അതിനിടെ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്  എത്തിയ മുഖ്യമന്ത്രിക്കെതിരെ  രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം നടന്നു.

മുതുവട്ടൂരില്‍ യൂത്ത് കോണ്‍ഗ്രസ് – മഹിള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. 

ഗുരുവായൂര്‍ മമ്മിയൂരില്‍ യൂത്ത് കോണ്‍ഗ്രസും കരിങ്കൊടി പ്രതിഷേധം നടത്തി. പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

Leave A Comment