പുത്തൻചിറ കട്ടിയാംപാറ പോക്സോ കേസ്: പുനരന്വേഷണം നടത്തണമെന്ന് കോൺഗ്രസ്
കൊടുങ്ങല്ലൂർ: പുത്തൻചിറയിലെ കട്ടിയാംപാറ പോക്സോ കേസ് പുനരന്വേഷണം നടത്തണമെന്ന് കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രോസിക്യൂഷനും പോലീസും ഒത്തുകളിച്ച് കേസ് ഒതുക്കി തീർത്തതാണെന്ന കുടുംബക്കാരുടെ ആരോപണം ഗൗരവമേറിയതാണ്. സംസ്ഥാനത്ത് ഉടനീളം സി.പിഎം ഇത്തരം കേസിൽ പ്രതിയാകുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന നയമാണ് ഉടലെടുത്തിട്ടുള്ളത് .
സി .പി എമ്മിൻ്റെ സമുന്നതനായ പ്രവർത്തകനാണ് ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ കുടുംബത്തിന് നീതി കിട്ടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഇ.എസ് സാബു അദ്ധ്യക്ഷത വഹിച്ചു.
പുത്തൻചിറ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.പി.സോണി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ആൻ്റണി പയ്യപ്പിള്ളി, കെ.എൻ സജീവൻ, ടി.എസ് ഷാജി, വി.എ. നദീർ ,വി.എസ് അരുൺ രാജ് ജോപ്പി മങ്കടിയാൻ എന്നിവർ പ്രസംഗിച്ചു.
Leave A Comment