ജില്ലാ വാർത്ത

ആലുവയിൽ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതി കുളിമുറിയിൽ മരിച്ച നിലയിൽ ; അന്വേഷണം

കൊച്ചി: ആലുവയിൽ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ഥലത്ത് നിന്ന് ലഭിച്ച തിരിച്ചറിയൽ രേഖയിൽ ഒറ്റപ്പാലം സ്വദേശി റംസിയ എന്ന വിലാസമാണുള്ളത്.

ബിനാനിപുരത്തിനടുത്ത് കാരോത്തു കുന്നിലാണ് സംഭവം. ഇവിടെ പറവൂർ സ്വദേശിയോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്. എന്നാൽ ഇയാൾ കുറേ നാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave A Comment