'ഞാനും സുരേഷ് ഗോപിയും തമ്മിൽ യാതൊരു പ്രശ്‌നവുമില്ല': വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി
തൃശൂര്‍: തൃശൂരിലെ NDA സ്ഥാനാർഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. താനും സുരേഷ് ഗോപിയും തമ്മിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് കലാമണ്ഡലം ഗോപി. തമ്മിൽ കാണാൻ മറ്റാരുടെയും അനുവാദം വേണ്ട. എന്നെ സ്നേഹിക്കുന്നവർക്ക് അടുത്തേക്ക് സ്വാഗതം.

കൂടാതെ കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ചു. വളരെ കാലമായി സ്നേഹബന്ധം പുലര്‍ത്തുന്നവരെന്ന് കലാമണ്ഡലം ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. തന്നെ സ്നേഹിക്കുന്നവര്‍ക്കു മുന്നില്‍ താന്‍ രാഷ്ട്രീയക്കാരനല്ല, കലാകാരനാണ്. രാഷ്ട്രീയം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment