ജില്ലാ വാർത്ത

വംശീയ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കണം: കെ പി എം എസ്

തൃശ്ശൂർ: ആർ എൽ വി ഡോ: രാമ കൃഷ്ണനെ നിറത്തിൻ്റെ പേരിൽ ആക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ നിലപാട് കേരളീയ സമൂഹത്തിന് അത്യന്തം അപമാനകരമാണ് എന്ന് കെ പി എം എസ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. കലാരംഗങ്ങളിലും വർണ്ണത്തിൻ്റെ പുറ്റുപിടിച്ച മനസുകൾ ഇന്നും നിലനിൽക്കുന്നതിൻ്റെ തെളിവാണ് ഇത്. 

കേരളത്തിൻ്റെ നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന, ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവന നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിൻ്റെ പേര് ചേർക്കപ്പെടുന്നത് തന്നെ കളങ്കമാണ്. ഈ വംശീയ അധിക്ഷേപത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുവാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് കെ പി എം എസ് സംസ്ഥാന സംഘടനാ സെക്രട്ടറി ലോചനൻ അമ്പാട്ട് ആവശ്യപ്പെട്ടു.  

കെ പി എം എസിൻ്റ മുഴുവൻ യൂണിയൻ, താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തുവാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. സത്യഭാമ ജാതീയ അധിക്ഷേപം തുടരുന്ന സാഹചര്യത്തിൽ അവരുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹത്തെ ഉൾപ്പെടുത്തി ചാലക്കുടിയിൽ കലാസദസ്സുകളും സംഘടിപ്പിക്കുമെന്ന് ലോചനൻഅമ്പാട്ട് അറിയിച്ചു.

Leave A Comment