പെരുമാറ്റച്ചട്ട ലംഘനമെന്ന പരാതി; സുരേഷ് ഗോപിയോട് കലക്ടർ വിശദീകരണം തേടി
തൃശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന പരാതിയിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയിൽ നിന്നും ജില്ലാ കലക്ടർ വിശദീകരണം തേടി. വോട്ട് അഭ്യർത്ഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിംഗ് വിവരങ്ങൾ ഇല്ലെന്ന എൽഡിഎഫിന്റെ പരാതിയിൽ ആണ് വിശദീകരണം തേടിയത്. രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥി വിശദീകരണം നൽകണം
സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്. സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയില്‍ അവശ്യം വേണ്ട പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതി. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് സ്ഥാനാര്‍ത്ഥിയോട് വിശദീകരണം തേടിയിട്ടുള്ളത്.
Leave A Comment