ജില്ലാ വാർത്ത

മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു

ചാലക്കുടി: മലക്കപ്പാറ ഷോളയാർ ഡാമിന് സമീപം ചെക്ക്പോസ്റ്റിനടുത്ത് തമിഴ്നാട് അതിർത്തിയായ മുക്ക് റോഡിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. അറുമുഖൻ്റെ ഭാര്യ രാജേശ്വരി(45), മകൾ ജ്ഞാനപ്രിയ (15) എന്നിവരാണ് മരിച്ചത്. 

ചൊവ്വ രാവിലെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. രാജേശ്വരിയുടെ കൈ മണ്ണിന് മുകളിലേക്ക് നിന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മണ്ണ് നീക്കി മൃതദേഹങ്ങൾ പുറത്തെടുത്തു. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു മുതദേഹങ്ങൾ.

Leave A Comment