ജില്ലാ വാർത്ത

വൈഗയുടെ വിജയം; വിജയാഹ്ലാദ പ്രകടനത്തിനിടെ ബസോടിച്ചെത്തിയ അച്ഛന്റെ അഭിനന്ദനം കൂടിയായതോടെ ഇരട്ടി മധുരം

കൊച്ചി: സംസ്ഥാനത്തു നടന്ന പോളിടെക്‌നിക് കോളേജ് തെരഞ്ഞെടുപ്പിൽ കളമശ്ശേരി ഗവൺമെൻ്റ് വിമൻസ് പോളിടെക്നിക്കിലെ തെരഞ്ഞെടുപ്പ് ഫലത്തിന് വലിയ പ്രത്യേകതയുണ്ട്. പതിറ്റാണ്ടുകളുടെ എസ്.എഫ്.ഐ  ആധിപത്യം തകർത്താണ് കെ.എസ്.യു. വിജയം നേടിയത്. വിജയത്തിന് ചുക്കാൻ പിടിക്കുകയും ചെയർപഴ്സൻ ആകുകയും ചെയ്ത  വൈഗയ്ക്ക് വലിയ അഭിനന്ദനമാണ്‌ കെ.എസ്.യു പ്രവർത്തകരിൽ നിന്നും കോൺഗ്രസ് നേതാക്കളിൽ നിന്നുമെല്ലാം ലഭിക്കുന്നത്.

35 വർഷത്തിനു ശേഷം കളമശ്ശേരി ഗവൺമെൻ്റ് വിമൻസ് പോളിടെക്നിക് തിരിച്ചുപിടിച്ചു വിജയാഹ്ലാദ പ്രകടനവുമായി വൈഗയും സംഘവും റോഡിലൂടെ നീങ്ങുമ്പോഴാണ് ബസോടിച്ച് അച്ഛൻ ജിനുനാഥ്  എത്തുന്നത്. വിജയമധുരത്തിൽ നിൽക്കുന്ന വൈഗയ്ക്ക് ബസ് ഡ്രൈവറായ അച്ഛന്റെ അഭിനന്ദനം കൂടിയായപ്പോൾ അത് ഇരട്ടി മധുരമായി.

ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ ജിനുനാഥ്  മകൾക്ക് അഭിനന്ദനം നൽകിയത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂടി ഫേസ്ബുക് പോസ്റ്റിൽ പങ്കു വച്ചതോടെ വൈഗ വൈറലുമായി.

Leave A Comment