പെരിഞ്ഞനത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റു
പെരിഞ്ഞനം: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റു. കൊറ്റംകുളം തോണികുളം റോഡിൽ വലിയപറമ്പിൽ അമ്പലത്തിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ പ്രദീപ്കുമാർ, ഭാര്യ സുനികല, സഹോദരി രേഖ എന്നിവർക്കാണ് കടന്നലിന്റെ കുത്തേറ്റത്.മൂവരെയും ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇവരുടെ വീട്ടുപറമ്പിൽ അടിച്ചു കൂട്ടി തീയിടുന്നതിനിടയിലാണ് മൂവർക്കും കടന്നൽ കുത്തേറ്റത്. സംഭവമറിഞ്ഞ്
വാർഡ് മെമ്പർ സെൽവ പ്രകാശ് സ്ഥലത്തെത്തിയിരുന്നു.
Leave A Comment