തൃശൂരിൽ പുതിയ അസിസ്റ്റന്റ് കലക്ടർ ചുമതലയേറ്റു
തൃശൂർ : ജില്ലയിൽ അസിസ്റ്റന്റ് കലക്ടർ (യു /ടി ) ആയി വി എം ജയകൃഷ്ണൻ ഐഎഎസ് ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ ജയകൃഷ്ണൻ 2021 സിവിൽ സർവീസ് ബാച്ചുക്കാരനാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിഎസ് സി ഫിസിക്സിൽ ബിരുദം നേടിയിട്ടുണ്ട്. റബ്ബർ ബോർഡിൽ ജീവനക്കാരൻ ആയിരുന്ന സി മോഹനൻ, കെഎസ്എഫ്ഇ ജീവനക്കാരിയായിരുന്ന സി ഡി തുളസിഭായ് എന്നിവരുടെ മകനാണ്. ജില്ലാ കലക്ടർ ഹരിത വി കുമാറിന് മുൻപാകെ ചുമതലയേറ്റു.
Leave A Comment