പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി
തൃശൂർ:കാട്ടാനപ്പേടി ഒഴിയാതെ തൃശൂർ പാലപ്പിള്ളി – വെള്ളിക്കുളങ്ങര മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ. വെള്ളിക്കുളങ്ങര റെയ്ഞ്ചിന് കീഴിലെ പരുന്തുംപാറയിലാണ് പതിനഞ്ചിലേറെ വരുന്ന കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. തോട്ടത്തോട് ചേർന്നുള്ള റോഡരുകിലാണ് ആനക്കൂട്ടത്തിൻ്റെ സാന്നിധ്യം.കുങ്കിയാനകളെ എത്തിച്ച എലിക്കോട് കോളനിയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം എലിക്കോട് കോളനി പരിസരത്ത് ഭീതി പരത്തിയ ആനകൾ തന്നെയാണ് ഇത് എന്നാണ് സംശയം . കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ കാട്കയറ്റാനുള്ള നീക്കം വനം വകുപ്പ് തുടരുകയാണ്.
Leave A Comment