ജില്ലാ വാർത്ത

കോളറ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു

ആലപ്പുഴ: എടത്വ തലവടിയിൽ  കോളറ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു. 

തലവടി പഞ്ചായത്ത്  ആറാം വാർഡ് നീരേറ്റുപുറം പുത്തൻപറമ്പിൽ പി ജി രഘു (48) ആണ് ഇന്ന് പുലർച്ചെ ഒന്നരയോടെ മരിച്ചത്.

തിരുവല്ലയിലെ  സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 

ഗുരുതരാവസ്ഥയിരുന്ന രഘു വെൻ്റിലേറ്ററിൻ്റെ സഹായത്തിലാണ് ജീവൻ നിലനിർത്തിയത്. 

രഘുവിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ.

Leave A Comment