പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ആംബുലന്‍സ് നല്‍കി കേരളവിഷൻ എന്‍എച്ച് അന്‍വര്‍ ട്രസ്റ്റ്
തൃശ്ശൂർ: പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ആംബുലന്‍സ് നല്‍കി കേരളവിഷൻ എന്‍ എച്ച് അന്‍വര്‍ ട്രസ്റ്റ്. മന്ത്രി ആര്‍. ബിന്ദു ആംബുലന്‍സ് സമര്‍പ്പണം നടത്തി.
തൃശ്ശൂർ ഡി എം ഒ ഡോ. ടി പി ശ്രീദേവി ആംബുലന്‍സ് ഏറ്റുവാങ്ങി. കെ കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രന്‍, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ്, സി ഒ എ ജനറല്‍ സെക്രട്ടറി പി ബി സുരേഷ്, കേരളവിഷന്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, കേരളവിഷന്‍ എംഡി പി പി സുരേഷ്‌കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ്, കേരളവിഷന്‍ ഡിജിറ്റല്‍ ടിവി എന്നിവയുടെ സഹകരണത്തോടെയാണ് ആംബുലന്‍സ് നല്‍കിയത്.
Leave A Comment