ജില്ലാ വാർത്ത

ഗ്യാസ് സിലിണ്ടറിലെ ചോര്‍ച്ച പരിശോധിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പുതുക്കാട്: കണ്ണംമ്പത്തൂരില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിലെ ചോര്‍ച്ച പരിശോധിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വട്ടണാത്ര കൈനാത്തൂടന്‍ വീട്ടില്‍ 62 വയസുള്ള അശോകനാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മെയ് 30ന് കണ്ണംമ്പത്തൂര്‍ പൊന്നാമ്പിടി ബിന്ദുവിന്റെ വീട്ടിലായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ബിന്ദു ചികിത്സയിലാണ്. ഗ്യാസ് സിലിണ്ടര്‍ സര്‍വീസ് ചെയ്യാനെത്തിയ അശോകന്‍ അടുക്കളയില്‍ സിലിണ്ടര്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം.

Leave A Comment