ജില്ലാ വാർത്ത

മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു ഒരു മരണം

കോട്ടയം: കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 

കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീ ബിന്ദുവാണ് മരിച്ചത്. 

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 

അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. 

പതിനാലാം വാർഡിലെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവിന് വിവരമുണ്ട്. 

ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. 

മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്.

Leave A Comment