ജില്ലാ വാർത്ത

കൊടുങ്ങല്ലൂരിൽ കടലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ കടലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
മലപ്പുറം ജില്ലയിലെ താനൂർ എടക്കടപ്പുര കമ്മക്കാൻ്റെ വീട്ടിൽ ഷാജഹാൻ്റെ മകൻ പതിനേഴ് വയസുള്ള ജുറൈജാണ് മരിച്ചത്.

ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതി
പാലത്തിങ്ങല്‍ കടലുണ്ടി പുഴയില്‍ ന്യൂ കെട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ജുറൈജ് ഒഴുക്കിൽപ്പെട്ടത്. വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.
ഇന്ന് രാവിലെ കരയിൽ നിന്നും പതിനെട്ട് കിലോമീറ്റർ അകലെ കടലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave A Comment