ജില്ലാ വാർത്ത

സ്മരണകളിരമ്പിയ ചങ്ങമ്പുഴ സായാഹ്നം

കൊച്ചി : രമണീയം ട്രസ്റ്റിന്റെയും ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെയും കേരള ദർശന വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇടപ്പള്ളിയിലെ സ്മൃതികുടീരത്തിൽ മഹാകവി ചങ്ങമ്പുഴയുടെ സ്മരണ പുതുക്കി.

പ്രൊഫ: കെ.എം. ശങ്കരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി മേയർ അഡ്വ: അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ജോയ് വാഴയിൽ മുഖ്യാഥിതിയായി.

രമണീയം ചെയർമാൻ എം സി. രമണനും ദർശന വേദി ചെയർമാൻ എ പി മത്തായി എന്നിവർ സംസാരിച്ചു. 
ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ,  രമണന്റെ ആദ്യ പ്രസാധകനായിരുന്ന എ.കെ ഹമീദിന്റെ മകൻ ഡോ : ഫൈസി,
കേരളത്തിലെ ഏറ്റവും പ്രായം കൂടിയ രമണനായ വി.ജി.രമണൻ, രമണകാവ്യം ചിത്രമതിലാക്കിയ കതിരൂർ ബാലകൃഷ്ണൻ എന്നിവരെ ചീഫ് സെക്രട്ടറി ആദരിച്ചു . രമണീയം കോഡിനേറ്റർ ഉമാ ആനന്ദ് സ്വാഗതവും ചങ്ങമ്പുഴ പ്രഫുല്ലചന്ദ്രൻ നന്ദിയും പറഞ്ഞു

Leave A Comment