ജില്ലാ വാർത്ത

സച്ചിന്‍ദേവ് എംഎല്‍എയുടെ കാര്‍ സ്കൂട്ടറിൽ ഇടിച്ചു; അച്ഛനും മകൾക്കും പരിക്ക്

കോഴിക്കോട്:കെഎം സച്ചിന്‍ദേവ് എംഎല്‍എയുടെ കാര്‍ തട്ടി സ്കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകള്‍ക്കും പരിക്ക്.രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു അപകടം. 

താനൂര്‍ മൂസാന്റെ പുരക്കല്‍ ആബിത്ത് (42), മകള്‍ ഫമിത ഫര്‍ഹ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇരുവരും സ്കൂട്ടറിനു അടിയിലായിപ്പോയി. ആബിത്തിനു ഇടതു കൈക്കും മകള്‍ക്ക് ഇടതു കാലിനുമാണ് പരിക്ക്. 

എംഎല്‍എയെ കൂട്ടാനായി വീട്ടിലേക്കു പോകുകയായിരുന്നു കാര്‍. പരിക്കേറ്റ പിതാവിനെയും മകളെയും എംഎല്‍എ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Leave A Comment