കാന്തപുരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി
കോഴിക്കോട്: രക്ത സമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ബന്ധുക്കളോട് സംസാരിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
ഞായറാഴ്ചയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Leave A Comment