ജില്ലാ വാർത്ത

അവധി പ്രഖ്യാപിച്ചത് പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ, തെറ്റുപറ്റിയിട്ടില്ലെന്ന് ഡോ.രേണുരാജ്

കൊച്ചി: ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതില്‍ തെറ്റു പറ്റിയിട്ടില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഡോ.രേണുരാജ്. അവധി പ്രഖ്യാപിച്ചത് പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. രാവിലെ 7.30 നുള്ള മുന്നറിയിപ്പ് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചത്.

അന്നേ ദിവസം ജില്ലയില്‍ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായത് മനസ്സിലാക്കുന്നു. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കനത്തമഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഓ​ഗസ്റ്റ് നാലിന് രാവിലെ 8.25 ന് ജില്ലാ കലക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതാണ് വിവാദമായത്.

അവധി പ്രഖ്യാപനം വൈകിയതിനെ തുടര്‍ന്ന് എറണാകുളത്ത് അടിമുടി ആശയക്കുഴപ്പമുണ്ടായിരുന്നു. കലക്ടറുടെ അവധി പ്രഖ്യാപനത്തിന് മുമ്ബുതന്നെ നിരവധി കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിയിരുന്നു.

രാത്രിയില്‍ ആരംഭിച്ച മഴ നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചതെന്നും, പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ അടയ്ക്കേണ്ടെന്നും പിന്നാലെ മറ്റൊരു വിശദീകരണക്കുറിപ്പും കലക്ടര്‍ പുറപ്പെടുവിച്ചു. കലക്ടറുടെ അവധി പ്രഖ്യാപനത്തിലും വിശദീകരണത്തിലും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

Leave A Comment