ജില്ലാ വാർത്ത

കടന്നല്‍ ആക്രമണം; ഏങ്ങണ്ടിയൂരിൽ ഒരാള്‍ മരിച്ചു, മകൾ ഉൾപെടെ അഞ്ചുപേര്‍ക്ക് പരിക്ക്

തൃശൂർ : ഏങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു.ഏങ്ങണ്ടിയൂർ ഗാനം നഗർ സ്വദേശി 70 വയസുള്ള ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. മകൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു.

ഇന്ന് വൈകീട്ട് മൂന്നരയോടെ ഏങ്ങണ്ടിയൂരിലെ വീട്ടുവളപ്പിലായിരുന്നു സംഭവം. വീടിന് പുറകിൽ മരത്തിലുണ്ടായിരുന്ന കൂട് ഇളകിയതിനെ തുടർന്ന് കടന്നൽ കൂട്ടം വയോധികനെ ആക്രമിക്കുകയായിരുന്നു.നിലവിളി കേട്ട് ഓടിയെത്തിയ മകൾ രശ്മി,അയൽവാസികളായ സമ്പത്ത്, സ്മിജേഷ്, അജിത്ത്, സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വയോധികന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

Leave A Comment