ജില്ലാ വാർത്ത

വീട്ടുപറമ്പിലെ ഷെഡിൽ നാടൻതോക്കുകളും 15 ലിറ്റർ വാഷും

വരന്തരപ്പിള്ളി: വീട്ടുപറമ്പിലെ ഷെഡിൽ നിന്ന് നാടൻതോക്കുകളും വാഷും പിടികൂടി.  വരന്തരപ്പിള്ളി കവരംപിള്ളിയിലാണ് സംഭവം. കവരംപിള്ളി പുതിയമഠത്തിൽ കുര്യയന്റെ പറമ്പിലെ ഷെഡിൽ നിന്നാണ് തോക്കുകൾ കണ്ടെത്തിയത്. ഒരു തോക്കും, മൂന്ന് തോക്കുകളുടെ പുറംചട്ടയും, 15 ലിറ്റർ വാഷുമാണ് പിടികൂടിയത്. കാട്ടാനയിറങ്ങിയ മേഖലയില്‍ പരിശോധന നടത്തുമ്പോള്‍ വനംവകുപ്പുദ്യോഗസ്ഥരാണ് ഇത് കണ്ടെത്തിയത്.

Leave A Comment