ജില്ലാ വാർത്ത

ബസ് തടഞ്ഞ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ

പുതുക്കാട് :എട്ടാം ക്ലാസിൽ പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥിയെ ഫുൾ ചാർജ്ജ് നൽകിയില്ല എന്ന കാരണത്താൽ വഴിയിൽ ഇറക്കിവിട്ട സ്വകാര്യ ബസ് ആയ പീ ജി ബസിനെ വഴിയിൽ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
യൂത്ത് കോൺഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പൻ,
നിയോജക മണ്ഡലം സെക്രട്ടറി സായൂജ് സുരേന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കിൾ,
വൈസ് പ്രസിഡന്റ് പ്രതീഷ് വാസുപുരം, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ജനറൽ സെക്രട്ടറി വിൽസൻ മാങ്കുറ്റിപാടം, മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിക്സൻ വെട്ടത്തുപറമ്പിൽ, വിഷ്ണു വാസുപുരം തുടങ്ങിയരുടെ നേതൃത്വത്തിലാണ് ബസ് തടഞ്ഞത്.

ഇത്തരം നടപടികൾ ഇനി തുടർന്നാൽ ബസ് ഓടിക്കാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ല എന്ന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ബസ് ജീവനക്കാർക്ക് താക്കീത് നൽകി.

Leave A Comment