സ്വകാര്യ ബസ് ജീവനക്കാരുടെ സമരം അനവസരത്തിലെന്ന് ബസുടമകൾ
അങ്കമാലി : കോവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ സ്വകാര്യബസ് മേഖല ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ കൂലി വർധനയുടെ പേരിൽ തൊഴിലാളി യൂണിയനുകൾ വ്യാഴാഴ്ച മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സമരം അനവസരത്തിലെന്ന് അങ്കമാലി-കാലടി-അത്താണി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മേഖലയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന ഇത്തരം സമരപരിപാടികളിൽ നിന്നും പിന്തിരിയണമെന്നും വിദ്യാർഥികളുടെ ചാർജ് വർധന നടപ്പാക്കുന്ന മുറയ്ക്ക് ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്നതാണെന്നും ഭാരവാഹികളായ എ.പി. ജിബി, ബി.ഒ. ഡേവിസ് എന്നിവർ അറിയിച്ചു.
Leave A Comment