ഡി.വൈ.എഫ്.ഐ. ഫ്രീഡം സ്ട്രീറ്റ് നാളെ
തൃശ്ശൂർ : ‘എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം?’ മുദ്രാവാക്യവുമായി സ്വാതന്ത്ര്യദിനത്തിൽ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി തേക്കിൻകാട് മൈതാനത്ത് തെക്കേഗോപുരനടയിൽ ഫ്രീഡം സ്ട്രീറ്റ് നടത്തും. മൂന്നിന് 18 ബ്ലോക്ക് കമ്മിറ്റികളുടെ യുവജന റാലികൾ ശക്തൻ സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ് പരിസരങ്ങളിൽനിന്ന് ആരംഭിക്കും. 50,000 പേർ പങ്കെടുക്കും. പരിപാടിയുടെ പ്രചാരണാർഥം ജില്ലയിലെ 208 മേഖലാ കേന്ദ്രങ്ങളിൽ ‘സർക്കാർ ഉദ്ധം’ ചലച്ചിത്രം പ്രദർശിപ്പിച്ചു. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. എൻ.വി. വൈശാഖൻ, ട്രഷറർ കെ.എസ്. സെന്തിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എസ്. റോസൽരാജ്, വി.പി. ശരത് പ്രസാദ്, സുകന്യ ബൈജു എന്നിവർ പങ്കെടുത്തു.
Leave A Comment