ചെട്ടിക്കാട് വി. അന്തോണീസിന്റെ തിരുനാൾ: 827 കിലോയുള്ള കേക്ക് നിർമ്മിക്കും
പറവൂർ : ചെട്ടിക്കാട് തീർഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ 827-ാമത് ജന്മദിന തിരുനാളിനോടനുബന്ധിച്ച് അത്രയുംതന്നെ തൂക്കവും 101 അടി നീളവുമുള്ള കേക്ക് ഉണ്ടാക്കുന്നു.
ചൊവ്വാഴ്ചയാണ് തിരുനാൾ. പള്ളിമുറ്റത്ത് ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇത്രയും ഭീമാകാരമായ കേക്കിൽ പുണ്യാളന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും അദ്‌ഭുത പ്രവൃത്തികളും ആലേഖനം ചെയ്യും. അന്ന് വൈകീട്ട് 6.15-ന് ദിവ്യബലി, നൊവേന, ആരാധന. 7.30-ന് കേക്ക് ആശീർവാദം നടക്കും. ഈ സമയം കേക്കിനു ചുറ്റുമായി വിശ്വാസികൾ 827 തിരികൾ തെളിക്കുകയും ആശംസാഗാനം ആലപിക്കുകയും ചെയ്യും. തിരുശേഷിപ്പ് വണക്കവുമുണ്ടെന്ന് റെക്ടർ ഫാ. അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു.
Leave A Comment