ജില്ലാ വാർത്ത

'മൽസ്യ തൊഴിലാളികളെ ആട്ടിയോടിച്ചാൽകയ്യും കെട്ടി നില്ക്കില്ല'; കോട്ടപ്പുറം രൂപത മെത്രാൻ

കോട്ടപ്പുറം: വികസനത്തിന്റെ പേര് പറഞ്ഞ് മൽസ്യ തൊഴിലാളികളെ തീരദേശത്ത് നിന്ന് ആട്ടിയോടിച്ചാൽ കയ്യും കെട്ടി നില്ക്കില്ലെന്നും,
സമരത്തിന്റെ ദീപശിഖ കേരളം മുഴുവൻ ഏറ്റെടുക്കുമെന്നും
കോട്ടപ്പുറം രൂപത മെത്രാൻ ഫാ.ജോസഫ് കാരിക്കശ്ശേരി. തീരദേശത്തിന്റെ പ്രശ്നങ്ങൾ ഉയർത്തി  ദിവസങ്ങളായി തിരുവനന്തപുരത്ത് ലത്തീൻ അതിരൂപത ഉയർത്തുന്ന സമരങ്ങൾക്കെതിരെയുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെയും , ഈ വിഷയത്തിൽ അടിയന്തിര ഇടപ്പെടൽ ആവശ്യപ്പെട്ടും കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ  അഴീക്കോട്
സംഘടിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ സമ്മേളനവും, പ്രതിഷേധ ധർണ്ണയും
ഉദ്ഘാടനം ചെയ്യുകയായിരുന്നു  ഫാ.ജോസഫ് കാരിക്കശ്ശേരി .

 തീരദേശത്തിന്റെ വിഷയത്തിൽ അതി ശക്തമായി ഇടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.  
രൂപത വികാരി ജനറൽ ആന്റെണി കുരിശിങ്കൽ  അധ്യക്ഷനായിരുന്നു , കെ ആർ എൽ സി സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ,രൂപത രാഷ്ട്രിയകാര്യ സമിതി കൺവീനറും , KRLCC സെക്രട്ടറിയുമായ പി.ജെ.തോമസ്, രൂപതയിലെ വിവിധ സംഘടന ഭാരവാഹികളായ അലക്സ് താളൂപ്പാടത്ത് , ഇ ഡി ഫ്രാൻസിസ് , ജിസ്മോൻ ഫ്രാൻസിസ് , പോൾ ജോസ് , അജിത്ത് തങ്കച്ചൻ ,ഡെയ്സി ബാബു, സജു തോമസ്, ജോസി കോണത്ത് , റാണി പ്രദീപ്, സിസ്റ്റർ ഡയാന, റൈയിജു രണ്ട് തൈയിക്കൽ എന്നിവർ പ്രസംഗിച്ചു.

Leave A Comment