സംരംഭകർക്കായി അങ്കമാലിയിൽ ലോൺ മേള
അങ്കമാലി : 'എന്റെ സംരംഭം നാടിന്റെ അഭിമാനം' എന്ന കേരള സർക്കാരിന്റെ പദ്ധതിയോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ അങ്കമാലി നഗരസഭയിൽ ലോൺ, ലൈസൻസ്, സബ്‌സിഡി മേള സംഘടിപ്പിച്ചു.
നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന മേള ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി, സാജു നെടുങ്ങാടൻ, ലില്ലി ജോയി, കൗൺസിലർമാരായ മാത്യു തോമസ്, ബെന്നി മൂഞ്ഞേലി, പോൾ ജോവർ, സിറ്റി മിഷൻ മാനേജർ പി.പി. ലിപ്സൺ, വ്യവസായ വികസന ഓഫീസർ പാർവതി പ്രസാദ് എന്നിവർ പ്രസംഗിച്ചു. വിവിധ ബാങ്കുകൾ മേളയിൽ പങ്കെടുത്തു.
Leave A Comment