ജില്ലാ വാർത്ത

അങ്കമാലി-കാലടി മേഖലയിൽ ബസ് പണിമുടക്ക് നാളെ മുതൽ

അങ്കമാലി : അങ്കമാലി-അത്താണി-കാലടി-കൊരട്ടി മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാർ വേതന വർധന ആവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് വ്യാഴാഴ്ച ആരംഭിക്കും.

ചൊവ്വാഴ്ച ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന മൂന്നാംവട്ട ചർച്ചയും പരാജയപ്പെട്ടതിനാൽ സമരവുമായി മുന്നോട്ടുപോകാൻ യൂണിയനുകൾ തീരുമാനിച്ചു. ജില്ലാ ലേബർ ഓഫീസർ വി.കെ. നവാസ്, ഡെപ്യൂട്ടി ലേബർ ഓഫീസർ പി.എൻ. ബിജുമോൻ, സംയുക്ത സമരസമിതി നേതാക്കളായ പി.ജെ. വർഗീസ്, പി.ടി. പോൾ, കെ.പി. പോളി, സി.എ. ജോസ്, പി.ഒ. ഷിജു, കെ.എസ്. ബിനോജ്, അഖിൽ രാജേഷ്, പി.ടി. ഡേവിസ്, അഡ്വ. അരുൺ ജഗദീഷ് എന്നിവരും ഉടമാ സംഘടനകളെ പ്രതിനിധീകരിച്ച് ബി.ഒ. ഡേവിസ്, എ.പി. ജിബി, കെ.സി. വിക്ടർ എന്നിവരും പങ്കെടുത്തു.

Leave A Comment