പ്രസവശസ്ത്രക്രിയയ്ക്കിടെ മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു
പാലക്കാട്: ചിറ്റൂരില്‍ പ്രസവശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
നല്ലേപ്പള്ളി സ്വദേശിയായ അനിതയും കുഞ്ഞുമാണ് മരിച്ചത്. യുവതിയുടെ പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് അനാസ്ഥയും അശ്രദ്ധയുമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഡോക്ടര്‍മാരുടെ വിശദമായ മൊഴിയെടുത്തേക്കും.
അനിതയ്ക്ക് പ്രസവവേദന വരാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അനിതയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയേക്ക് മാറ്റിയെങ്കിലും യുവതിയും മരിച്ചു.
സംഭവത്തിന് പിന്നാലെ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Leave A Comment