പട്ടിക്കാട് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; അഞ്ച് പേർക്ക് പരിക്ക്
തൃശൂർ : പട്ടിക്കാട് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് കൊച്ചി സ്വദേശി മരിച്ചു. മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി അർജുൻ ബാബു (25) ആണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നിലഗുരുതരമാണ്.
ഇന്നു പുലർച്ചെ രണ്ടിന് മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിലാണ് അപകടമുണ്ടായത്. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മൈൽക്കുറ്റിയിൽ ഇടിച്ചാണ് അപകടം. പല തവണ മറിഞ്ഞ കാർ പൂർണമായും തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.
പള്ളുരുത്തി സ്വദേശികളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന നിസാമിന്റെ പരിക്ക് (25) ഗുരുതരമാണ്.
Leave A Comment