പത്താം ക്ലാസ് കടക്കാൻ തൃശൂർ ജില്ലയിൽനിന്ന് 34,334 വിദ്യാർഥികൾ
തൃശൂർ: എസ്എസ്എൽസി പരീക്ഷക്ക് ജില്ലയിലെ മൂന്നു വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് 34,334 വിദ്യാർഥികൾ പരീക്ഷയെഴുതുന്നു. തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ 88 കേന്ദ്രങ്ങളിൽ നിന്ന് 9541 കുട്ടികളും ഇരിങ്ങാലക്കുടയിലെ 83 കേന്ദ്രങ്ങളിൽ നിന്ന് 10,415 പേരും ചാവക്കാട് 91 കേന്ദ്രങ്ങളിൽ നിന്ന് 14,378 പേരും ഈ വർഷം പരീക്ഷ എഴുതും.
ചെറുതുരുത്തി കലാമണ്ഡലം ഉൾപ്പടെ രണ്ടു സ്പെഷൽ കേന്ദ്രങ്ങളുമടക്കം 265 കേന്ദ്രങ്ങളാണു ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് എരുമപ്പെട്ടി ഗവ. സ്കൂളിലാണ്. ഏറ്റവും കുറവ് രാമവർമപുരം സ്കൂളിലും.
Leave A Comment