പാലപ്പിള്ളി പിള്ളത്തോടിനു സമീപം കാട്ടാനക്കൂട്ടം ഇറങ്ങി ഭീതിപരത്തി
പാലപ്പിള്ളി: പിള്ളത്തോടിനു സമീപം കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി പരത്തി. ഇന്നലെ രാവിലെ രണ്ടു കൂട്ടങ്ങളിലായി മുപ്പതോ ളം ആനകളാണു പ്രദേശത്ത് ഇറങ്ങിയത്. പിള്ളത്തോടിനു സമീപമുള്ള റബർ തോട്ടത്തിലെത്തിയ ആനകൾ റോഡിൽ നിലയുറപ്പിച്ചതോടെ ഏറെ നേരം പാലപ്പിള്ളി റോഡിൽ ഗതാഗതം തടസപ്പെട്ടു.
ആനകളുടെ ആക്രമണം ഭയന്ന് യാത്രക്കാർ വാഹനങ്ങൾ മാറ്റിയിടുകയായിരുന്നു. റോഡ് മുറിച്ചുകടന്ന ആനകൾ വീണ്ടും റബർ തോട്ടത്തിൽ തന്പടിച്ചു. പിന്നീട് വനപാലകരും തോട്ടം തൊഴിലാളികളും ചേർന്ന് ആനക്കൂട്ടത്തെ കാട്ടിലേക്ക് ഓടിച്ചുവിട്ടു.
Leave A Comment