കളമശേരി മെഡിക്കൽ കോളേജിൽ ടോക്കൺ കൗണ്ടറുകൾ സ്ഥാപിച്ചു
കളമശ്ശേരി : എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ഒ.പി., ഫാർമസി കൗണ്ടറുകളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തി. ഒ.പി., ഫാർമസി കൗണ്ടറുകളിൽ ഉണ്ടാകുന്ന നീണ്ട ക്യൂ ഒഴിവാക്കുന്നതിനും സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ടോക്കൺ സിസ്റ്റം സ്ഥാപിച്ചത്.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടിൽനിന്നും മൈനർ വർക്ക് പ്ലാൻഫണ്ടിൽനിന്നും തുക ചെലവഴിച്ചാണ് ടോക്കൺ യന്ത്രങ്ങൾ വാങ്ങിയത്. മുതിർന്ന പൗരന്മാർ, കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക പരിഗണനയും ടോക്കൺ സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Leave A Comment