ജില്ലാ വാർത്ത

സംസ്കൃത സർവ്വകലാശാലയിലെ സംവരണം അട്ടിമറി; ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം വേണം - കെ പി എം എസ്

തൃശ്ശൂർ : വ്യാജരേഖ ചമച്ച് എസ് എഫ് ഐ നേതാവ് വിദ്യക്ക് പി എച്ച് ഡി അഡ്മിഷൻ നൽകിയത് അടക്കം കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെ പ്രവേശനങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കെ പി എം എസ് സംസ്ഥാന അസി.സെക്രട്ടറി ലോചനൻ അമ്പാട്ട് ആവശ്യപ്പെട്ടു. സർവ്വകലാശാല എസ്.സി, എസ്.ടി സെൽ അന്വേഷണം നടത്തി സംവരണം അട്ടിമറിച്ചു എന്ന് കണ്ടെത്തിയിട്ടും സംസ്ഥാന പട്ടികജാതി- ഗോത്ര കമ്മീഷൻ ഇടപെടാത്തത് രാഷ്ട്രീയ ഇടപെടലാണെന്നും പ്രസ്തുത വിഷയത്തിൽ ദേശീയ പട്ടികജാതി കമ്മീഷനും ഗവർണ്ണറും ഇടപെടുന്നതിന് വേണ്ടി പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു .

ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ നിരന്തരം നിഷേധിക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നതിനെതിരെ നിയമ പരമായും  ശക്തമായ സമര പോരാട്ടങ്ങൾക്കും കെ പി എം എസ് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Leave A Comment