ജില്ലാ വാർത്ത

തൃശൂരിൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ സൈ​ക്കി​ളി​ല്‍ നി​ന്ന് വീ​ണ് വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്. ചി​യ്യാ​ര​ത്തെ ജെ​റി യാ​സി​ന്‍റെ മ​ക​ന്‍ എ​ന്‍.​ഫി​നോ​യ്ക്കാ​ണ് (16) പ​രി​ക്കേ​റ്റ​ത്. ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് സു​ഹൃ​ത്തി​നൊ​പ്പം സൈ​ക്കി​ളി​ല്‍ വ​രു​മ്പോ​ഴാ​യി​രു​ന്നു ഫി​നോ​യ്ക്ക് നേരെ നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സൈ​ക്കി​ള്‍ വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കു​ട്ടി​യു​ടെ മൂ​ന്ന് പ​ല്ലു​ക​ള്‍ കൊ​ഴി​ഞ്ഞു. മു​ഖ​ത്ത് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ര്‍​ഥി​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി.

Leave A Comment