ജില്ലാ വാർത്ത

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടല്‍ ആരംഭിച്ചു

തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ട് കെട്ടല്‍ ആരംഭിച്ചു.22 പേര്‍ക്കാണ് പണം അടക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.ഇതില്‍ ബാങ്കിലെ കമ്മീഷന്‍ ഏജന്റ് ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി ബിജോയുടെ വീട്ടീലാണ് ഉദ്യോഗസ്ഥരെത്തി ജപ്തി നടപടികള്‍ സ്വീകരിച്ചത്.

ബുധനാഴ്ച്ച രാവിലെ 10.30 തോടെ ജപ്തി നടപടികള്‍ക്കായി ബിജോയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആത്മഹത്യ ഭീഷണി അടക്കം നടത്തി ജപ്തി ഒഴിവാക്കുവാന്‍ പ്രതി ശ്രമിച്ചെങ്കില്ലും പിന്നീട് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.63 വായ്പ്പകളിലൂടെ 35.65 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയ ബിജോയില്‍ നിന്നും 16.77 ലക്ഷം കണ്ടെത്താനാണ് ഉത്തരവുള്ളത്.

3500 സ്വകയര്‍ഫീറ്റുള്ള ബിജോയുടെ വീട് അച്ഛന്റെ പേരില്‍ ആയതിനാല്‍ മറ്റുള്ള വസ്തുക്കളാണ് ജപ്തി ചെയ്തിരിക്കുന്നത്.ഇതില്‍ ബിജോയുടെ പേരിലുള്ള ആഢംബര ഓഡി കാറും ഉള്‍പെടുന്നുണ്ട്.അടുത്ത് തന്നെ ഈ കാറടക്കമുള്ളവ ലേലം ചെയ്യുകയും തുക മതിയാകാതെ വന്നാല്‍ മറ്റ് വസ്തുക്കള്‍ കൂടി ജപ്തി ചെയ്യുമെന്ന് കളക്ടറുടെ നിര്‍ദേശ പ്രകാരം ജപ്തി നടപടികള്‍ക്കായി എത്തിയ റെവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ പാര്‍വതി അറിയിച്ചു.

താസില്‍ദാര്‍ ശാന്തകുമാരി,റെവന്യു റിക്കവറി ഡെപ്യൂട്ടി താസില്‍ദാര്‍ മനോജ് നായര്‍,ഹെഡ് കോട്ടേഴ്‌സ് ഡെപ്യൂട്ടി താസില്‍ദാര്‍ ശശിധരന്‍. മനവല്ലശ്ശേരി വില്ലേജ് ഓഫീസര്‍ സുനില്‍.എന്നിവരാണ് ജപ്തി നടപടികള്‍ക്കായി എത്തിയിരുന്നത്.

Leave A Comment